Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam Native

Kottayam

ക​ഞ്ചാ​വു​മാ​യി ആസാം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ച​ങ്ങ​നാ​ശേ​രി: ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​വ​ച്ച​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേ​രി പൊലി സ്് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആസാം സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ലാ​യി. ധേ​മാ​ജി സ്വ​ദേ​ശി​യാ​യ പ്ര​ണ​വ് സോ​ണ (29)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​ട്ടി​ട​ത്തിന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 526 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി.

ച​ങ്ങ​നാ​ശേ​രി എ​സ്‌​ഐ അ​ഖി​ല്‍ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ്‌​ഐ ക്രി​സ്റ്റ​ഫ​ര്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ പി.ബി. അ​ജേ​ഷ്, ടോ​മി സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

District News

ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍

കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. ആ​സാം സ്വ​ദേ​ശി അ​ലി അ​ഹ​മ്മ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ഗ​ള്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 1.978 കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് ടീ​മും ക​ള​മ​ശേ​രി പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും മ​റ്റും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി എ​ക്‌​സൈ​സ് പി​ടി​യി​ൽ

തൃ​ശൂ​ര്‍: ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി എ​ക്‌​സൈ​സ് പി​ടി​യി​ൽ. വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ​യി​ല്‍​നി​ന്നു 20 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യാ​ണ് ന​സീ​റൂ​ള്‍ ഹു​സൈ​ൻ (29) പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം 5,00,000 രൂ​പ വി​പ​ണി​യി​ല്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു മ​രു​ന്നാ​ണ് പ്ര​തി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ത് ''ത​ന'' എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. ചെ​റി​യ പ്ലാ​സ്റ്റി​ക് ഡ​പ്പി​ക​ളി​ലാ​ക്കി ഒ​രു ഡ​പ്പി​ക്ക് 500 രൂ​പ മു​ത​ല്‍ വി​ല​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up